സൂക്ഷിച്ചു നോക്കിയാൽ നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന സംരംഭകനെ കാണാം!

സംരംഭകത്വം എന്നത് ഒരു വ്യാപാര സ്ഥാപനത്തിന്റെ സൃഷ്ടി അഥവാ ആരംഭമാണ്. എന്നാൽ വ്യാപാര സ്ഥാപനം ആരംഭിക്കുന്നതിൽമപ്പുറമാണ് യഥാർത്ഥത്തിൽ സംരംഭകത്വം ആശയങ്ങളെ വാണിജ്യപരമായ അവസരങ്ങളാക്കി മാറ്റുന്നതും മൂല്യം സൃഷ്ടിക്കുന്നതുമായ പ്രക്രിയയാണ് സംരംഭകത്വം. സ്റ്റിവൻസണും അദ്ദേഹത്തിന്റെ സഹഗ്രന്ഥ കർത്താക്കളും സംരംഭകത്വത്തെ ഇപ്രകാരം നിർവ്വചിച്ചിരിക്കുന്നു. ഒരു അവസരം ചൂഷണം ചെയ്യുന്നതിനായി വിഭവങ്ങളുടെ അതുല്യമായ ഒരു മിശ്രിതം ഉണ്ടാക്കിക്കൊണ്ട് മൂല്യം സൃഷ്ടിക്കുന്ന പ്രക്രിയയാണ് സംരംഭകത്വം.

സാമ്പത്തിക ചരക്കുകളും സേവനങ്ങളും ഉൽപാദിപ്പിക്കുന്നതിൽം വിതരണം ചെയ്യുന്നതിൽം വേണ്ടി ഒരു വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ ലാഭാധിഷ്ഠിതമായ ഒരു വ്യാപാര സ്ഥാപനം തുടങ്ങാൻ മുൻകൈ എടുക്കുകയും സംഘടിപ്പിക്കുകയും ചെയ്യുന്ന സോദ്ദേശ്യമായൊരു പ്രവർത്തനമാണ് സംരംഭകത്വം.

ഒരു വ്യാപാര സ്ഥാപനം തുടങ്ങാൽം അതിനെ വിജയിപ്പിക്കാൽം സമയം, പണം, വിശ്രമം എന്നിവ ത്യജിക്കുന്നതും മുതൽമുടക്കുന്നതുമാണ് സംരംഭകത്വം. ഒരു സ്ഥാപനം ഏറ്റെടുക്കുന്നതിനെയാണ് സംരംഭകത്വം എന്നു പറയുന്നത്. കമ്പോളത്തിലെ അവസരങ്ങൾ തിരിച്ചറിയുക, ഈ അവസരങ്ങളെ തുടർന്നു പ്രാവർത്തികമാക്കാൻ വേണ്ട വിഭവങ്ങൾ സജ്ജീകരിക്കുക, ദീർഘകാല നേട്ടങ്ങൾക്കായി അവസരങ്ങൾ ചൂഷണം ചെയ്യുന്നതിന് വേണ്ടി വിഭവങ്ങൾ നിക്ഷേപിക്കുക തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനമാണ് സംരംഭകത്വം.

ഒരു സംരഭകന്റെ സവിശേഷതകൾ

1. സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നയാളാണ് ഒരു സംരഭകൻ.
2. സംരംഭകൻ സാങ്കേതിക വിദ്യ, ഉൽപ്പന്നങ്ങൾ, സമൂഹം എന്നിവ മെച്ചപ്പെടുത്തുന്നു.
3. പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും അത്യന്തം ഉത്തേജിക്കപ്പെട്ട വ്യക്തിയുമാണ് സംരഭകൻ.
4. അചഞ്ചലമായ നിശ്ചയ ദാർഡ്യവും പ്രതിജ്ഞാബദ്ധതയും ഉള്ള ഒരു വ്യക്തിയാണ് സംരഭകൻ.
5. സംരംഭകൻ ഉത്സാഹത്തോടെയും സഹനശക്തിയോടെയും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നു.
6. സംരഭകൻ ചിന്തകൽം പ്രവർത്തകൽമാണ്. ആസൂത്രണം നടത്തുന്നവൽം നടപ്പിലാക്കുന്നവൽമാണ്.
7. ഭാവി മുൻകൂട്ടിക്കാണാൽം, ഒരു വിൽപനക്കാരന്റെ അൽനയക്ഷമയോടെ വിപണി പിടിച്ചടക്കാൽം സാമ്പത്തിക മേഖലയിലെ പ്രാഗൽഭ്യത്തോടെ പണം തരപ്പെടുത്താൽം ഒരു ഓഡിറ്ററുടെ കണിശതയോടെ തെറ്റുകളും കുറവുകളും മണത്തറിയാൽം ഒരു സംരഭകന് സാധിക്കുന്നു.
8. ഒരു സംരംഭകൻ എല്ലായ്പ്പോഴും സാമ്പത്തിക നേട്ടങ്ങൾക്കായി അവസരങ്ങൾ തേടുകയും അവ ചൂഷണം ചെയ്യുകയും ചെയ്യുന്നു. പുതുമ അവതരിപ്പിക്കാൽള്ള മനസ്സും വിഷമങ്ങളെ അവസരങ്ങളാക്കി മാറ്റാൽള്ള കഴിവും ഉള്ള വ്യക്തിയാണ് സംരഭകൻ. അതേ സമയം അയാൾ
യാഥാർത്ഥ്യബോധമുള്ളവൽമാണ്.

9. ഒരു സംരംഭകൻ അയാളുടെ വ്യക്തിപരമായ നേട്ടങ്ങൾക്കു മാത്രമല്ല, ഉപഭോക്താക്കളുടെയും ഗവൺമെന്റിന്റേയും സമൂഹത്തിന്റേയും നൻമയ്ക്കും വേണ്ടിയാണ് ഉദ്യമങ്ങൾ ഏറ്റെടുക്കുന്നത്.
10. സംരഭകൻ പുത്തൻ സ്ഥാപനങ്ങൾ ഏറ്റെടുക്കുന്നു. തീവ്രമായ നിശ്ചയദാർഢ്യവും പ്രതിബന്ധങ്ങളെ തരണം ചെയ്യാൽ, പ്രശ്നങ്ങൾക്ക് പരിഹാരം കാണാൽ, ജോലി പൂർത്തിയാക്കാൽള്ള കഠിനമായ ആഗ്രഹവും ഒരു സംരംഭകനിലുണ്ടായിരിക്കണം..
സംരംഭകൻ ടിയാളുടെ കഴിവിനെക്കുറിച്ച്, പ്രത്യേകിച്ച് ഭംഗിയായി ജോലി ചെയ്യുന്നതിനെക്കുറിച്ച് തികച്ചും ബോധവാനാണ്.
11. സംരംഭകൻ നേട്ടങ്ങൾക്ക് ഊന്നൽ നൽകുന്നു. പരിചിതമല്ലാത്ത സാഹചര്യങ്ങളിൽ പോലും അയാൽ ശുഭാപ്തി വിശ്വാസം കാണിക്കുന്നു.
12. അവസരങ്ങൾ ചൂഷണം ചെയ്യുന്നതിനാവശ്യമായ വിഭവങ്ങൾ സംരംഭകൻ കണ്ടെത്തുന്നു.
13. സംരംഭകൻ റിസ്‌കുകൾ കൈകാര്യം ചെയ്യുന്നു.
14. സംരംഭകർ മൂലധനം സൃഷ്ടിക്കുന്നു. ബൗദ്ധീക മൂലധനവും വൈകാരിക മൂലധനവും (നവീന വൽക്കരണം, സർഗശക്തി, വിഭവ സമാഹരണം മുതലായവ) കൂടാതെ സംരംഭകർ സാമ്പത്തിക മൂലധനം, സാമൂഹിക മൂലധനം, എന്നീ ബാഹ്യ മൂലധനവും സൃഷ്ടിക്കുന്നു.

സംരഭകനും സംരംഭവും തമ്മിലുള്ള വ്യത്യാസം

സംരംഭകൻ

സംരംഭകൻ ഒരു വ്യക്തിയാണ്, സംരംഭകൻ റിസ്‌ക് എടുക്കുന്ന ആളാണ്, സംരംഭകൻ തീരുമാനം എടുക്കുന്ന ആളാണ്,.
ഉൽപാദനത്തിനായി അസംസ്‌കൃത വസ്തുക്കളും മറ്റു ഉൽപാദനോപാധികളും സംഭരിക്കുന്ന വ്യക്തിയാണ് സംരംഭകൻ

സംരംഭം

സംരംഭം വ്യാപാര സ്ഥാപനമാകുന്നു. റിസ്‌കും അനിശ്ചിതത്വയും ഉൾക്കൊള്ളുന്ന യൂണിറ്റാണ് സംരംഭം.
സംരംഭകൻ എടുക്കുന്ന തീരുമാനങ്ങളുടെ ഒരു ചട്ടക്കൂടായി അൽവർത്തിക്കുന്നതാണ് സംരംഭം.
അസംസ്‌കൃത വസ്തുക്കളും മറ്റ് ഉൽപാദനഘടകങ്ങളും ഉൽപാദന പ്രക്രിയയിൽ ഉപയുക്തമാക്കുന്നതാണ് സംരംഭം.

വ്യാപാര സംരംഭകനും മാനേജരും തമ്മിലുള്ള വ്യത്യാസങ്ങൾ

1. വ്യാപാര സംരംഭകൻ പരിഷ്‌കാരങ്ങൾക്കായി അന്വേഷിക്കുന്നു. എന്നാൽ മാനേജർ ഒരു വ്യാപാര സ്ഥാപനം നടത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നവനാണ്.
2. വ്യാപാര സംരംഭകൻ അപകടം ഏറ്റെടുക്കുകയും അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുകയും ചെയ്യുന്നു. എന്നാൽ മാനേജർ വ്യാപാരനഷ്ടത്തിൽ പങ്കാളിയാകുന്നില്ല.
3. വ്യാപാരസംരംഭകന് ലാഭത്തിൽവേണ്ടി പ്രവർത്തിക്കുന്നു. മാനേജർ ശമ്പളത്തിൽ പ്രവർത്തിക്കുന്നു.
4. വ്യാപാര സംരംഭകന്റെ വരുമാനത്തിൽ വ്യതിയാനം ഉണ്ടായിക്കൊണ്ടിരിക്കും. എന്നാൽ മാനേജരുടെ വരുമാനം സ്ഥിരമായിരിക്കും.
5. ഒരു സംരംഭകന് മറ്റു കഴിവുകൾക്ക് പുറമേ പരിഷ്‌കരണത്തിൽള്ള കഴിവും സൃഷ്ടിപരമായ ചിന്താശക്തിയും ഉണ്ടായിരിക്കണം. എന്നാൽ മൽഷ്യബന്ധങ്ങളും നിയന്ത്രിക്കാൽള്ള കഴിവുമാണ് മാനേജർക്കാവശ്യം.
വ്യാപാരസംരംഭകൻ സ്വയം തൊഴിൽ ചെയ്യുന്നവനാണ്. എന്നാൽ മാനേജർ ഒരു സ്ഥാപനത്തിന്റെ ദൈനംദിന കാര്യങ്ങൾ നിർവ്വഹിക്കുന്നു.
ഒരു വ്യാപാരസംരംഭകൻ വിവിധ ഉൽപാദന ഘടകങ്ങൾ സംഘടിപ്പിക്കുന്നു. മാനേജർ സ്ഥാപനത്തിന്റെ ദൈനംദിന കാര്യങ്ങൾ നിർവ്വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *