ഒരു സംരംഭകന് പെട്ടന്ന് തിരുമാനമെടുക്കാനുള്ള കഴിവുണ്ടായിരിക്കണം.. ഇതാ അതിനുള്ള വഴികൾ!

ഒരു സംരംഭകനെ സംബന്ധിച്ചോളം അയാളുടെ ദൈനംദിന ജീവിതം ഉയർന്നതും താഴ്ന്നതുമാണ്. ദിവസേനയുള്ള മീറ്റിങ്ങുകൾ , ഫോൺ കോൾസ് അല്ലെങ്കിൽ ഇമെയിൽ വഴി ക്ലയന്റുകളുടെ കൂടെയുള്ള ചാറ്റിംഗ് ഓരോ നിമിഷവും സമ്മർദ്ദത്തിൽ നിന്ന് സമ്മർദ്ദത്തിലേക് കൂപ്പ് കുത്തി കൊണ്ടിരിക്കുകയാണ്..
ചില സമയങ്ങളിൽ തീരുമാനമെടുക്കുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദങ്ങൾ ബിസിനസിനെ ബാധിച്ചേക്കാവുന്ന തരത്തിലേക്കു നീണ്ടു പോകുകയും ചെയ്യുന്നു..
എന്നാൽ പെട്ടന്നൊരു നല്ല തീരുമാനം എടുക്കാനുള്ള കഴിവുണ്ടെങ്കിൽ സമയലാഭം , കൂടുതൽ അവസരങ്ങൾ , കുറഞ്ഞ ഉത്കണ്ഠ ഉപഭോക്താക്കളിൽ നിരന്തരമായ നല്ല മതിപ്പ് തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നു.

അതിനാൽ എല്ലായ്പ്പോഴും ഓർക്കുക നിങ്ങളുടെ എതിരാളികളിൽ നിന്ന് നിങ്ങൾക്ക് മുന്നേറാൻ ആഗ്രഹമുണ്ടെങ്കിൽ അവർ ചെയ്യുന്നതിനേക്കാൾ വേഗത്തിൽ കാര്യങ്ങൾ തീരുമാനിക്കേണ്ടതാണ്.

ഒരു വ്യവസായി തന്റെ ബിസിനസ്സിന്റെ ഏക ഏകാധിപതിയാണ്. അവന്റെ പ്രവർത്തനങ്ങളും തീരുമാനങ്ങൾ എടുക്കുന്നതിനുള്ള കഴിവും, അവന്റെ തുടക്കവും അവന്റെ സർക്കിളുകളും തന്നെയാണ് അവന്റെ കാര്യങ്ങൾ നിർണ്ണയിക്കുക. GoWork ന്റെ ചീഫ് ഇവാഞ്ചലിസ്റ്റും സഹസ്ഥാപകനുമായ സുദീപ് സിംഗ് പറയുന്നതനുസരിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ ടൈംലൈൻ ഏറ്റവും പ്രധാന ഘടകം തന്നെയാണ്. വ്യവസായത്തിൽ നിങ്ങൾക്ക് കൂടുതൽ അനുഭവങ്ങൾ ഉണ്ടാകും.. ശരിയായ തീരുമാനം എന്താണെന്നു ചിന്തിക്കേണ്ടതാണ്.

ആദ്യമായി നിങ്ങളുടെ തീരുമാനങ്ങൾ നടപ്പിലാക്കേണ്ടത് എല്ലാഴ്‌പ്പോഴും ഒരു ഗുഡ് ടീമിന്റെ കൂടെയായിരിക്കണം. തീരുമാനങ്ങൾ വേഗത്തിലാവാനും തടസ്സങ്ങൾ പരിഹരിക്കാനും ഇതൊരു നല്ല മാർഗമാണ്..രണ്ടാമതായി എല്ലായ്‌പ്പോഴും മാർഗനിർദ്ദേശത്തിനായി നിങ്ങളുടെ ഉപദേശകരുടെ ഉപദേശം പരിഗണിക്കുക. ബിസിനസ്സിൽ മുൻപുണ്ടായിരുന്നവരുടെ അനുഭവങ്ങൾ പഠിക്കുക..അത് മനസ്സിലാക്കുക.

തിരുമാനങ്ങൾക്കിടയിൽ നല്ലതും ചീത്തതും എന്നൊന്നും ഇല്ല. അനന്തരഫലങ്ങളാണ് അവരെ നല്ലതും ചീത്തയുമാക്കുന്നത്. അതിനാൽ തിരുമാനങ്ങൾക്ക് ശേഷം അത് നല്ല രീതിയിൽ നടപ്പിലാക്കാൻ കഴിയുമെന്നത് ചിന്തിക്കുക.

Leave a Reply

Your email address will not be published. Required fields are marked *